NKCയുടെ ശുപാര്‍ശകള്‍ വിസ്തൃതതലങ്ങളില് നിന്നുള്ള അഭിപ്രായങ്ങള്‍ പ്രതിനിധീകരിക്കുന്നു എന്നു ഉറപ്പുവരുത്താന്‍ വേണ്ടി NKC പ്രവര്‍ത്തനത്തിന്റെ ഒരു മുഖ്യഭാഗം അനേകം വ്യത്യസ്ത സ്റ്റേക്ക് ഹോള്‍ഡേഴ്സുമായി ചര്‍ച്ച നടത്തി വരികയാണ്. ഇതിനുവേണ്ടി NKC പ്രവര്ത്തനസംഘങ്ങളും, കമ്മറ്റികളും ഉണ്ടാക്കുകയും അനേകം ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്തു. വിദഗ്ധരുടെ ഉന്നതതല ദീര്‍ഘകാല ഭാഗഭാഗിത്വം ആവശ്യമായുള്ള സ്ഥലങ്ങളിലാണ് പ്രവര്ത്തിസംഘങ്ങള് രൂപീകരിച്ചിട്ടുള്ളത്. സെമിനാറുകളും ശില്പശാലകളും സജീവമായ സെഷനുകളും വിസ്തൃതമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കും. സര്‍വ്വേ മുഖേന NKC. ദേശവ്യാപകമായി കൂടുതല്‍ വിസ്തൃതക്ഷേത്രങ്ങളില് എത്താന്‍ ശ്രമിക്കുന്നു.